ദുരിതമഴയിൽ വിറങ്ങലിച്ച മനസ്സുകൾക്ക് സാന്ത്വനമായി രാഹുൽ എത്തി | #KeralaFloods | Oneindia Malayalam

2019-08-12 750

Rahul Gandhi visited Wayanad Meppadi school
ദുരിത മഴയിൽ വിറങ്ങലിച്ച മനസ്സുകൾക്ക് സാന്ത്വനമായി വയനാട് എം .പി രാഹുൽ ഗാന്ധിയെത്തി. ഉരുൾപൊട്ടൽ നടന്ന പുത്തുമല സന്ദർശിച്ചു. അവിടെ സന്ദർശനം പൂർത്തിയാക്കിയശേഷം മേപ്പാടി സെന്റ് ജോസഫ് യു പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. . തുടർന്ന് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തി. കൽപ്പറ്റ കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുത്തശേഷം മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. പനമരം, മാനന്തവാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമാണ് രാഹുൽഗാന്ധി മടങ്ങുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,എ .ഐ .സി .സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു.